ഐ.എച്ച്.ആര്‍.ഡി ബിരുദാനന്തര ബിരുദ പ്രവേശനം
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കേരള യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734- 224076) ധനുവച്ചപുരം ( 0471- 2234374), മാവേലിക്കര (0479- 2304494), കുണ്ടറ (0474- 2580866) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2019-20 അധ്യയനവര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച സീറ്റുകളില്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റില്‍ ( ംംം.ശവൃറ.മര.ശി) ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന രജിസ്‌ട്രേഷന്‍ ഫീസായ 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 200 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ അതത് കോളേജുകളില്‍ നിന്നും ലഭിക്കും.
- Log in to post comments