Skip to main content

നവോദയയില്‍ അഭിമുഖം

 

കുളമാവ് നവോദയ വിദ്യാലയത്തില്‍ 2019-20 അധ്യയന വര്‍ഷത്തിലേക്ക് പി.ജി.റ്റി ഐ.ടി,  റ്റി.ജി.റ്റി ഹിന്ദി, റ്റി.ജി.റ്റി സോഷ്യല്‍ സയന്‍സ്, ലൈബ്രേറിയന്‍ എന്നീ താല്‍ക്കാലിക ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. പി.ജി.റ്റി- ഐ.ടി  ഒഴിവിലേക്ക് ജൂണ്‍ മൂന്നിന് രാവിലെ 10 മണിക്കും റ്റി.ജി.റ്റി ഹിന്ദി, റ്റി.ജി.റ്റി സോഷ്യല്‍ സയന്‍സ്, ലൈബ്രേറിയന്‍ എന്നീ ഒഴിവുകളിലേക്ക് ജൂണ്‍ നാലിന് രാവിലെ 10 മണിക്കുമാണ് അഭിമുഖം. അഭിമുഖത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും ഫോട്ടോയും ഹാജരാക്കണം. കൂടാതെ കമ്പ്യൂട്ടര്‍ ടീച്ചറുടെ (എഫ്.സി.എസ്.എ) ഒഴിവിലേക്ക് മേല്‍പ്പറഞ്ഞ തീയതികളില്‍ ബയോഡേറ്റ സ്വീകരിക്കും. അഭിമുഖം ഉണ്ടായിരിക്കില്ല. ഫോണ്‍ 04862 259916.

date