Post Category
നിര്‍മ്മാണങ്ങള്‍ക്ക് അപേക്ഷിക്കാം
അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും കാലിത്തൊഴുത്ത്, ആട്ടിന്‍ക്കൂട്, കോഴിക്കൂട്, കിണര്‍ റീചാര്‍ജ്ജിംഗ്, കമ്പോസ്റ്റ് പിറ്റ്, സോക്പിറ്റ്, കാര്‍ഷിക കുളം, കിണറുകള്‍ എന്നിവ നിര്‍മ്മിച്ച് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ഇവ ഉള്ളവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. പട്ടികജാതി, പട്ടികവര്‍ഗ്ഗം, ബി.പി.എല്‍ കുടുംബം, സ്ത്രീ ഗൃഹനാഥരായ കുടുംബം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുടുംബം, പി.എം.എ.വൈ ഗുണഭോക്താക്കള്‍, ചെറുകിട നാമമാത്ര കര്‍ഷകര്‍ എന്ന മുന്‍ഗണനാക്രമത്തിലാകും ആനുകൂല്യം അനുവദിക്കുന്നത്. അപേക്ഷകള്‍ ജൂണ്‍ 15ന് വൈകിട്ട് മൂന്ന് വരെ ഗ്രാമപഞ്ചായത്ത് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ സ്വീകരിക്കും.
date
- Log in to post comments