Post Category
ഇലക്ട്രീഷ്യൻ താല്കാലിക നിയമനം
സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ 19000-43600 ശമ്പള നിരക്കിൽ ഇലക്ട്രീഷ്യന്റെ (ഓപ്പൺ വിഭാഗം) ഒരു താത്കാലിക ഒഴിവുണ്ട്. ഇലക്ട്രിക്കൽ എൻജിനിയറിങ് ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ അംഗീകൃത ഐ.റ്റി.ഐ നൽകുന്ന 18 മാസത്തെ ഇലക്ട്രീഷ്യൻ യോഗ്യതയും വിജയകരമായി പൂർത്തിയാക്കിയ അപ്രന്റീസ് സർട്ടിഫിക്കറ്റും ഫിലിം സ്റ്റുഡിയോയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി: 01.01.2019ന് 18-41 വയസ് (നിയമാനുസൃത വയസ്സിളവ് ബാധകം) ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 22നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെത്തണം.
പി.എൻ.എക്സ്. 1587/19
date
- Log in to post comments