Post Category
ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ എം.എസ്.സി പ്രവേശനം
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒന്നാംസെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ക്ലാസുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം കോളേജ് ഓഫീസിൽ ലഭ്യമാണ്. അപേക്ഷാഫോമും പ്രോസ്പെക്ടസും www.ihrd.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസ് 500 രൂപ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0471 2234374, 8547005065.
പി.എൻ.എക്സ്. 1604/19
date
- Log in to post comments