Skip to main content

സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം: സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവനകേന്ദ്രം, പട്ടികജാതി/പട്ടികവർഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ തൊഴിൽസാധ്യത വർധിപ്പിക്കുന്നതിനായി 11 മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലന പരിപാടി ജൂലൈ ഒന്ന് മുതൽ ആരംഭിക്കും. ടൈപ്പ്റൈറ്റിംഗ്, ഷോർട്ട്ഹാന്റ്, കമ്പ്യൂട്ടർ, ഇംഗ്ലീഷ്, കണക്ക്, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിലാണ് പരിശീലനം. കോഴ്സ് പഠിപ്പിക്കുന്ന സ്ഥാപനത്തിന് ഒരു കുട്ടിക്ക് പ്രതിമാസം 800 രൂപ നിരക്കിൽ ഫീസ് നൽകും. കോഴ്സ് നടത്താൻ എല്ലാവിധ സൗകര്യങ്ങളുമുള്ള, വരുമാന നികുതി സംബന്ധിച്ച് റിട്ടേൺ ഫയൽ ചെയ്യുന്നതും മൂന്നു വർഷമോ അതിലധികമോ പ്രവൃത്തിപരിചയവുമുള്ള അംഗീകൃത സ്ഥാപനങ്ങൾ ജൂൺ 14 വൈകിട്ട് അഞ്ചിനു മുൻപ് അപേക്ഷ നൽകണം. 
കൂടുതൽ വിവരങ്ങൾക്ക് സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്. സി./ എസ്. റ്റി. തൈക്കാട്, തിരുവനന്തപുരം-14 ൽ ബന്ധപ്പെടുക. ഫോൺ- 0471-2332113, 8304009409.
പി.എൻ.എക്സ്. 1605/19

date