വിവരങ്ങള്‍ 10 നകം നല്‍കണം
വിവരങ്ങള്‍ 10 നകം നല്‍കണം
കോഴിക്കോട് ജില്ലയിലെ വൈദ്യൂതി കണക്ഷന് ലഭിക്കാത്ത പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ അതാത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ജൂണ്‍ 10 നകം നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ (ഇന്‍ചാര്‍ജ്ജ്) അറിയിച്ചു.
ഓണ്‍ലൈന്‍ പോസ്റ്റര്‍ രചന മത്സരം
ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സഹകരണത്തോടെ കോഴിക്കോട് ജില്ലയില്‍ നടത്തുന്ന പോസ്റ്റര്‍ ഡിസൈനിംഗ് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുളളവര് ളീീറമെളല്യേറമ്യസസറ@ഴാമശഹ.രീാ ഇ.മെയില്‍ അപേക്ഷ അയക്കുക. പ്രായപരിധി - 12 മുതല്‍ 18 വയസ്സ് വരെ. ഫോണ്‍ 0495 2720744, 8943346191. ജില്ലാ തലത്തില്‍ വിജയിക്കുന്നവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ സമ്മാനമായി ലഭിക്കും. വിഷയം - ഭക്ഷ്യസുരക്ഷ നമ്മുടെ കടമ. മത്സരം ജൂണ്‍ ഏഴിന് രാവിലെ 10 മണിക്ക് ടൗണ്‍ ഹാളില്‍ നടക്കും. അപേക്ഷകള്‍ ജൂണ്‍ ആറിന് വൈകീട്ട് നാല് മണിക്ക് മുമ്പായി ഇ.മെയിലില്‍ പേര്, വിലാസം, ജനന തീയതി, വയസ്, ഇ.മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, സ്കൂള്‍ വിലാസം സഹിതം അയക്കണം.
മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും കീഴില്‍ കോഴിക്കോട് ജില്ലയില്‍ ഒഴിവുളള സ്പെഷലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍, ആയുര്‍വ്വേദ നേഴ്സ് എന്നിവരെ നിയമനിക്കുവാനുളള കൂടിക്കാഴ്ച ജൂണ്‍ 10 ന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസില്‍ നടത്തും. താല്പര്യമുളളവര് വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുളള അസല്‍ രേഖകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍ - 0495 2371486. സ്പെഷലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികക്ക് ബി.എ.എം.എസ് ആന്‍ഡ് മാനസികം പി.ജിയും, ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ - ബി.എ.എം.എസ്, ആയുര്‍വ്വേദ നേഴ്സ് - ആയുര്‍വ്വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നടത്തുന്ന ഒരു വര്‍ഷത്തെ നേഴ്സ് ട്രെയിനിംഗ് കോഴ്സും അല്ലെങ്കില്‍ ബി.എസ്.സി നേഴ്സിംഗ് (ആയുര്‍വ്വേദ) പാസായിരിക്കണം.
- Log in to post comments