Post Category
പാത്രക്കുളത്തെ അനധികൃത നിർമാണം നീക്കം ചെയ്തു
പാത്രക്കുളത്തെ അനധികൃത നിർമാണം നിർത്താൻ സ്റ്റോപ്പ് മെമ്മോ നൽകുകയും നിർമാണം പൊളിച്ചുമാറ്റുകയും ചെയ്തതായി റവന്യു മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സ്ഥലം സർക്കാർ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസ് ജൂലൈ 27 ന് കോടതി പരിഗണിക്കാനിരിക്കെയാണ് അനധികൃത നിർമാണം ശ്രദ്ധയിൽപ്പെട്ടത്.
എൽ.ആർ. ഡെപ്യൂട്ടി കളക്ടർ റഹിം, തഹസിൽദാർ എ. ഹരിചന്ദ്രൻ നായർ, ഭൂരേഖ തഹസിൽദാർ എസ്. വിനീഷ്, ഡെപ്യൂട്ടി തഹസിൽദാർമാരായ ഷാജു.എം.എസ്, കെ.ജി. മോഹൻ, വില്ലേജ് ഓഫീസർ രാജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
പി.എൻ.എക്സ്. 1620/19
date
- Log in to post comments