Skip to main content

ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

ജൂണ്‍ 7 ലോക ഭക്ഷ്യ സുരക്ഷ ദിനമായി ആചരിക്കുന്നതിന്റെ  പ്രചരണാര്‍ത്ഥം  തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലും മിനി സിവില്‍ സ്റ്റേഷനു മുന്നിലും ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. മുട്ടം ഗവണ്മെന്റ് നഴ്സിംങ്ങ് സ്‌കൂളിലെ 20ഓളം കുട്ടികള്‍ അടങ്ങുന്ന സംഘമാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.  ഇടുക്കി ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ബെന്നി ജോസഫ് പരിപാടിക്ക് നേതൃത്വം വഹിച്ചു.  മുട്ടം ഗവ: നഴ്സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മറിയം കോശി സന്നിഹിതയായിരുന്നു. കെ.എച്.ആര്‍.എ യുടെയും മറ്റു വിവിധ സംഘടനകളുടെയും  സഹകരണത്തോടെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

date