പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍ പ്രവേശനം - അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെയും, പെണ്‍കുട്ടികളുടെയും പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പട്ടികജാതി/പട്ടികവര്‍ഗ്ഗ/ഒ.ബി.സി വിഭാഗക്കാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഈ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ജാതി, വരുമാന, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, അവസാനം പഠിച്ച കോഴ്‌സിന്റെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.പഠിക്കുന്ന സ്ഥാപനത്തില്‍ ഹോസ്റ്റലുണ്ടെങ്കില്‍ അവിടെ സീറ്റില്ലെന്ന് ബന്ധപ്പെട്ടവരുടെ സാക്ഷ്യപത്രം ഹാജരാക്കണം.
കഴിഞ്ഞ വര്‍ഷം അപേക്ഷ സമര്‍പ്പിച്ചിട്ടും പ്രവേശനം ലഭിക്കാത്തവരും ഈ അദ്ധ്യയന വര്‍ഷം വീണ്ടും അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30് വൈകുന്നേരം 5 മണി.അപേക്ഷ ഫോറങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്.
- Log in to post comments