Post Category
കൊയിലാണ്ടി താലൂക്ക് പരാതി പരിഹാര അദാലത്ത് 15 ന്
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കൊയിലാണ്ടി താലൂക്ക് പരാതി പരിഹാര അദാലത്ത് കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ജൂണ്‍ 15 ന് രാവിലെ 10 മണി മുതല്‍ നടത്തും. താലൂക്കുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, എല്‍.ആര്‍.എം പരാതികള്‍, റേഷന്‍കാര്‍ഡ് സംബന്ധിച്ച പരാതികള്‍, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴികെയുളള എല്ലാ വിഷയങ്ങളും അദാലത്തില്‍ പരിഗണിക്കും. വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫീസര്‍മാരുടെ സാന്നിധ്യം അദാലത്ത് വേദിയില്‍ ഉണ്ടാകും. ജില്ലാ കലക്ടര്‍ പരാതികള്‍ നേരിട്ട് സ്വീകരിച്ച് വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫീസര്‍മാരുമായി ചര്‍ച്ച ചെയ്ത് പരിഹാരം നിര്‍ദ്ദേശിക്കും. പൊതുജനങ്ങള്‍ ഈ അവസരം പരമാവധി വിനിയോഗിക്കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
date
- Log in to post comments