ഒ.ആര്‍.സി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി
വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മുഖേന നടപ്പിലാക്കി വരുന്ന ഔര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഓ.ആര്‍.സി.) പദ്ധതി ജില്ലാ തല പ്രവര്‍ത്തനങ്ങളുടെ ആരംഭം പയ്യാനക്കല്‍ ജി.വി.എച്ച്.എസ്.എസ്.സില്‍ വാര്‍ഡ് കൗണ്‍സിലര്‍ സീനത്ത് നിര്‍വഹിച്ചു.ചടങ്ങില്‍ നവാഗതര്‍ക്കായി പുസ്തക വിതരണം നടത്തി. തുടര്‍ന്ന് രക്ഷിതാക്കള്‍ക്കായി രക്ഷാകര്‍ത്വത്തബോധനത്തെകുറിച്ച് ഓ.ആര്‍.സി.ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ ഹെല്‍വിസ് ക്ലാസെടുത്തു. 165 പേരടങ്ങുന്ന പത്താം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളെ രണ്ടു ബാച്ചുകളാക്കി തിരിച്ചുകൊണ്ട് ഫലപ്രദമായി എങ്ങനെ പഠനക്രമീകരണം ചെയ്യാം എന്നതിനെ ആസ്പദമാക്കി ഓ.ആര്‍.സി.ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍മാരായ മുഹമ്മദ് അഫ്‌സല്‍ , പ്രസന്ന കുമാരി എന്നവരുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ നല്‍കി.
കൂടാതെ സ്റ്റേഷന്‍ ഹെഡ് ഓഫീസര്‍ കണ്‍വീനറായുള്ള സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരണം നടന്നു .സ്‌കൂള്‍ പരിസരത്ത് നിരോധിക്കപ്പെട്ട വസ്തുക്കള്‍ എത്തിപ്പെടുന്നത് തടയുക , കുട്ടികളെ പ്രയാസത്തിലാക്കുന്ന ബാഹ്യ ശക്തികളില്‍ നിന്നും സംരക്ഷണം നല്‍കുക , സ്‌കൂള്‍ പരിസരങ്ങളില്‍ വില്‍ക്കുന്ന ലഹരി വസ്തുക്കളുടെ വില്‍പ്പന അധികാരികളുടെ ശ്രെദ്ധയില്‍പ്പെടുത്തുക എന്നീ പ്രവര്‍ത്തനങ്ങളെ ശാക്തീകരിക്കാനും സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പില്‍ തീരുമാനിച്ചു .ചടങ്ങില്‍ സ്‌കൂള്‍ ഹെഡ് മിസ്ട്രസ് ശ്രീലേഖ, പ്രിന്‍സിപ്പല്‍ പ്രവീണ്‍ കുമാര്‍, ഓ.ആര്‍.സി. പ്രൊജക്റ്റ് അസിസ്റ്റന്റ് പ്രബിത ടി.പി എന്നിവര്‍ സംസാരിച്ചു .
- Log in to post comments