Post Category
വിവിധ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു
സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം നടപ്പിലാക്കി വരുന്ന വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളായ വിദ്യാകിരണം, വിദ്യാജ്യോതി, സ്വാശ്രയ, പരിണയം, തുല്യതാ പരീക്ഷ എഴുതുന്നതിനുളള ധനസഹായം, മാതൃജ്യോതി, വിദൂരവിദ്യാഭ്യാസം ചെയ്യുന്നതിനുളള ധനസഹായം എന്നിവയ്ക്ക് 2019-20 സാമ്പത്തിക വർഷത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും ചെമ്പൂക്കാവിലുളള ജില്ലാ സാമൂഹ്യനീതി ഓഫീസുമായോ ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. കൂടുതൽ വിവരങ്ങൾക്ക് www.sjd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
date
- Log in to post comments