ലോക പരിസ്ഥിതി ദിനാഘോഷം ജില്ലാ തല ഉദ്ഘാടനം
ലോക പരിസ്ഥിതി ദിനാഘോഷം ജില്ലാ തല ഉദ്ഘാടനം നിലമ്പൂര്‍ പാലേമാട് ശ്രീ വിവേകാനന്ദ ഹയര്‍സെക്കണ്ടന്‍ഡറി സ്‌കൂളില്‍ നടന്നു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുഗതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എടക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് അമ്പാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്കുള്ള വൃക്ഷത്തൈകള്‍ ജില്ലാ പഞ്ചായത്ത് അംഗം ഒ.ടി.ജയിംസ് വിതരണം ചെയ്തു. എടക്കര ഗ്രാമപഞ്ചായത്ത് അംഗം ദീപ ഹരിദാസ്, നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ വാര്‍ക്കാഡ് യോഗേഷ് നീലകണ്ഠ്, സൗത്ത് ഡി.എഫ്.ഒ വി. സജി കുമാര്‍, ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പി.രാജു, വിവേകാനന്ദ സ്‌കൂള്‍ മാനേജര്‍ ഭാസ്‌കരന്‍പിള്ള, കരിയംമുരിയം വനസംരക്ഷണ സമിതി പ്രസിഡന്റ് ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.
സ്‌കൂള്‍ കോംപൗണ്ടില്‍ വൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചു. ചടങ്ങിനു മുമ്പായി ബോധവല്‍ക്കരണ റാലിയും നടന്നു.
- Log in to post comments