അപേക്ഷ ക്ഷണിച്ചു
സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്റററുകള്‍ക്ക്
ഗ്രാന്റ് ഇന്‍ എയ്ഡ്; അപേക്ഷ ക്ഷണിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്റററുകള്‍ക്ക് 2019-20 വര്‍ഷത്തെ ഗ്രാന്റ് ഇന്‍ എയ്ഡ് നല്‍കുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
• സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ റൂള്‍ 2012 പ്രകാരമുള്ള സാധുതയുള്ള സര്‍ട്ടിഫിക്കറ്റ്, ഒ.സി.ബി.യുടെ അംഗീകാര സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം • മുന്‍വര്‍ഷം ഗ്രാന്റ് ലഭിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ യു.സി.യും കമ്പോണന്റ് വൈസ് എക്‌സ്‌പെന്‍ഡിച്ചര്‍ സ്റ്റേറ്റ്‌മെന്റും ഹാജരാക്കണം. അപേക്ഷ ജൂണ്‍ 30- നകം എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭ്യമാകണം. അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട മറ്റ് രേഖകളെക്കുറിച്ചുള്ള വിവരങ്ങള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നും ലഭിക്കും . ഫോണ്‍ 0484 2425377.
പറവൂരില്‍ സംയുക്ത പദ്ധതികള്‍
കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ð മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും കൃഷി, ജലസേചനം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സംയോജിപ്പിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കും. ഇതിന്റെ ഭാഗമായി സംയോജന സാധ്യതകളുമായി ബന്ധപ്പെടുത്തി പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിശീലന ഹാളില്‍ð നടന്ന ഏകദിന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ð ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാദ്, ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ എം.എ.രശ്മി, ഷൈജ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹരി കണ്ടംമുറി, ടൈറ്റസ് ഗോതുരുത്ത്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ജി.ശ്രീദേവി, ജോയിന്റ് ബിഡിഒ സന്തോഷ്, ജനറല്‍ð എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.ബി.ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു. കെ.ഇ.ഉണ്ണിക്കൃഷ്ണന്‍ സെമിനാറില്‍ð മുഖ്യ പ്രഭാഷണം നടത്തി.
കയര്‍ ബോര്‍ഡുമായി സംയോജിപ്പിച്ചു കൊണ്ടുള്ള കയര്‍ ഭൂവസ്ത്രം വിരിക്കല്‍, ഫിഷ് ഫാര്‍മേഴ്‌സ് ഡവലപ്പ്‌മെന്റ് ഏജന്‍സിയുമായി സഹകരിച്ച് മീന്‍ വളര്‍ത്തല്‍, ക്ഷീര വകുപ്പുമായി സംയോജിപ്പിച്ച് പ്രളയത്തില്‍ð തൊഴുത്ത് നഷ്ടപ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് പശു തൊഴുത്തു നിര്‍മ്മിച്ചു നല്‍കല്‍, ആട്ടിന്‍ കൂട്, തീറ്റപ്പുല്‍ð കൃഷിക്ക് നിലം ഒരുക്കി നല്‍കല്‍, മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, അംഗന്‍വാടി കെട്ടിട നിര്‍മ്മാണം, സ്‌കൂളുകളില്‍ð പാചകപ്പുര, ഡൈനിംഗ് ഹാള്‍, കമ്പോസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തല്‍, കളി സ്ഥലം ഒരുക്കല്‍, ജൈവ വൈവിധ്യ ഫലവൃക്ഷ നേഴ്‌സറികള്‍ തുടങ്ങിയ നിരവധി പദ്ധതികള്‍ സംയോജന സാധ്യതകളിലൂടെ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഈ സാമ്പത്തീക വര്‍ഷം നടപ്പാക്കും.
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: എറണാകുളം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ വിവിധ ഫാമുകളിലും തെരഞ്ഞെടുത്ത കൃഷിയിടങ്ങളിലും ഉല്‍പാദിപ്പിക്കപ്പെട്ട തെങ്ങിന്‍തൈകളും, മറ്റ് നടീല്‍ വസ്തുക്കളും, വിത്തുതേങ്ങ, കാര്‍ഷിക പണിയായുധങ്ങള്‍, മറ്റ് ഉല്‍പ്പാദനോപാധികള്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ നിര്‍ദ്ദേശിക്കുന്ന മറ്റ് സാധനങ്ങള്‍ തുടങ്ങിയവ ജില്ലയിലെ കൃഷി ഭവനുകളിലും കൃഷി ഫാമുകളിലും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ നിര്‍ദ്ദേശിക്കുന്ന മറ്റു സ്ഥലങ്ങളിലും എത്തിച്ചു നല്‍കുന്നതിനുളള ട്രാന്‍സ്‌പോര്‍ട്ടേഷര്‍ 2019 ജൂണ്‍ ഒന്നു മുതല്‍ 2020 മെയ് 31 വരെ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂണ്‍ 15 ന് ഉച്ചയ്ക്ക് 2.30 വരെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ സ്വീകരിക്കും.
- Log in to post comments