അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ജില്ലയിലെ നിര്‍ധനരും പഠനത്തില്‍ സമര്‍ഥരുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന തുടര്‍ വിദ്യാഭ്യാസ പദ്ധതി പ്രകാരം അഞ്ചാം ക്ലാസ് മുതല്‍ ഹോസ്റ്റല്‍ സൗകര്യത്തോടെ പ്ലസ്ടു വരെ പഠിക്കുന്നതിനുള്ള പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ എല്ലാ പഠന ചെലവുകളും ജില്ലാ പഞ്ചായത്ത് വഹിക്കും. നാലാം ക്ലാസിലെ വര്‍ഷാന്ത്യ പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ നാലാം ക്ലാസിലെ സ്‌കൂള്‍ പ്രഥമാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രൊജക്ട് ഓഫിസര്‍, ഐ.ഡി.ഡി.പി. ഓഫിസ്, സത്രം ജങ്ഷന്‍, നെടുമങ്ങാട് എന്ന വിലാസത്തില്‍ ജൂണ്‍ 14നകം അപേക്ഷിക്കണമെന്ന് ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫിസര്‍ അറിയിച്ചു.
(പി.ആര്‍.പി. 633/2019)
- Log in to post comments