Skip to main content

മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും നല്കി

കൊടുങ്ങല്ലൂർ നഗരസഭ വാർഷിക പദ്ധതിയിലുൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും നൽകി. പദ്ധതി പ്രകാരം 30,000 രൂപയുടെ വള്ളവും വലയുമാണ് ഓരോ തൊഴിലാളിക്കുമായി നൽകിയത്. ഒന്നേകാൽ ലക്ഷത്തോളം രൂപയാണ് സബ്‌സിഡിയായി ഈ പദ്ധതിയിൽ നൽകുന്നത്. മത്സ്യത്തൊഴിലാളികളുടെ മക്കളായ പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകൾ നൽകിയതും ഈ പദ്ധതിയിലാണ്. നഗരസഭ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ ചെയർമാൻ കെ.ആർ.ജൈത്രൻ, ആനാപ്പുഴ ചേരിങ്കപറമ്പിൽ സജികുമാറിനും, കോട്ടപ്പുറം വൈപ്പിൻകാട്ടിൽ ഇസ്മയിലിനും വളളവും വലയും നൽകി ഉദ്ഘാടനം ചെയ്തു. ഫിഷറീസ് ഇൻസ്‌പെക്ടർ പി.പി. സിന്ധു, പി.എൻ.രാമദാസ്, സി.കെ.രാമനാഥൻ, വി.ജി.ഉണ്ണികൃഷ്ണൻ, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

date