ഇന്ന് ബാലവേല വിരുദ്ധദിനം; ജില്ലാതല ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കം
വനിതാശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന ശരണബാല്യം പദ്ധതിയുടെ ഭാഗമായി ലോക ബാലവേല വിരുദ്ധ ദിനാചരണം സംഘടിപ്പിക്കും. 2019 ലെ ബാലവേല വിരുദ്ധദിന തീം ആയ ' ഇവശഹറൃലി Shouldn't Work in Field , But on dreams'(കുട്ടികള്‍ തൊഴിലെടുക്കേണ്ടവരല്ല, സ്വപ്നം കാണേണ്ടവരാണ്) എന്ന സന്ദേശത്തെ ആസ്പദമാക്കി സംയോജിത ശിശുസംരക്ഷണ ശിശുസേവന പദ്ധതികളുടെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും മറ്റ് വകുപ്പുകളുടെയും ശരണബാല്യം പദ്ധതിയുടെയും സംയുക്ത പങ്കാളിത്തത്തോടെ ബാലവേലവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ദിനാചരണത്തിനോനുബന്ധിച്ച് ഇന്ന് (ജൂണ്‍ 12) രാവിലെ 9 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബാലവേല വിരുദ്ധ പ്രതിജ്ഞയും കളക്ടറേറ്റ് മുതല്‍ കാസര്‍കോട് ഗവ: കോളേജ്‌വരെ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെയും എന്‍.സി.സി കേഡറ്റുകളുടെയും സഹകരണത്തോടെ കൂട്ടയോട്ടവും ഹോസ്ദുര്‍ഗ് ജി.എച്ച്.എസ്.എസില്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതലഉപന്യാസരചനാ മത്സരവും സംഘടിപ്പിക്കും. പരിപാടി ജില്ലാകളക്ടര്‍ ഡോ.സജിത് ബാബു ഉദ്ഘാടനം ചെയ്യും.
- Log in to post comments