Skip to main content

ലംപ്‌സം ഗ്രാന്റിന്  വിവരങ്ങള്‍ സമര്‍പ്പിക്കണം

 ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തു വരെ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്‌സം ഗ്രാന്റ,്  2019 ജൂണ്‍ മുതല്‍  ഒക്‌ടോബര്‍ വരെയുള്ള അഞ്ചു മാസത്തെ സ്റ്റൈപ്പന്റ് എന്നിവ വിതരണം ചെയ്യുന്നതിന് അര്‍ഹരായ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ വിവരങ്ങളുടെ പട്ടിക ഫോറം ഒന്നില്‍ കുട്ടികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സഹിതം ഈ മാസം 25 നകം കാസര്‍കോട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍  സമര്‍പ്പിക്കണം. ഈ വര്‍ഷം മുതല്‍ ഡി ബി ടി  മുഖേന സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യേണ്ടതിനാല്‍ കുട്ടികളുടെ വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട്, ഐ.എഫ്.എസ്.സി കോഡ് എന്നിവ സഹിതം  എക്‌സെല്‍ ഷീറ്റില്‍ തയ്യാറാക്കി  ksdtdo@gmail.com എന്ന വിലാസത്തില്‍ ഇ-മെയില്‍ അയക്കുകയും വേണം. 2018-19 അധ്യായന വര്‍ഷം ഒന്നാം ഗഡു, രണ്ടാം ഗഡു വിദ്യാഭ്യാസ ആനുകൂല്യത്തിന്റെ അക്വിറ്റന്‍സ് ഹാജരാക്കാത്ത സ്ഥാപനങ്ങള്‍ക്ക് 2019-20 അധ്യായന വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യം വിതരണം ചെയ്യുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994- 255466 

date