Skip to main content

അഗതി രഹിത കേരളം; പോത്തന്‍കോട് പഞ്ചായത്തില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു

 

    പോത്തന്‍കോട് പഞ്ചായത്തില്‍ അഗതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ വിതരണോത്ഘാടനം നടന്നു. പദ്ധതിയില്‍ ഉള്‍പ്പെട്ട  146 പേര്‍ക്കാണ് ഭക്ഷ്യവസ്തുക്കള്‍ അടങ്ങുന്ന കിറ്റ് നല്‍കിയത്.

    ഇതിനായി 89600 രൂപയാണ് ഒരു മാസം വിനിയോഗിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷനും പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.  അരി, പയര്‍, എണ്ണ തുടങ്ങി അവശ്യവസ്തുക്കള്‍ അടങ്ങിയ കിറ്റാണ് നല്‍കിയത്. ഒരാള്‍ മാത്രമുള്ള കുടുംബത്തിന് 500 രൂപയുടെ കിറ്റ്, 5 പേരടങ്ങുന്ന കുടുംബത്തിന് 700 ഉം, അതില്‍ കൂടുതലാണെങ്കില്‍ 900 രൂപയുടെയും കിറ്റാണ്  നല്‍കുന്നത്. ഇത്തരത്തില്‍ എല്ലാ മാസവും ഭക്ഷാ വസ്തുക്കള്‍ വിതരണം ചെയ്യും.

      പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങളിലെ 32 കുട്ടികള്‍ക്ക് സ്‌ക്കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ഈ മാസം  പഠനോപകരണങ്ങളും ബാഗും നല്‍കി.  40,000 രൂപയാണ് ഇതിനായി വിനിയോഗിച്ചത്.

    സി.ഡി.എസിന്റ സഹായത്തോടെയാണ് പദ്ധതിയില്‍ അര്‍ഹരായ നിര്‍ധനരായ അംഗങ്ങളെ കണ്ടെത്തുന്നത്. ഭക്ഷ്യസാധനങ്ങളുടെ ആദ്യ വിതരണം പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് കെ. വേണുഗോപാലന്‍ നായര്‍ നിര്‍വഹിച്ചു.  പഞ്ചായത്തംഗങ്ങള്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശ്രീകല എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
(പി.ആര്‍.പി. 647/2019)

 

date