Skip to main content

സഹകരണ ബാങ്ക് ശാഖ ഉദ്ഘാടനം ചെയ്തു

 

    റിസര്‍വ്ബാങ്കിന്റെ അനുമതിയോടെ കേരളാബാങ്കിന്റെ പ്രഖ്യാപനം ഒന്ന് രണ്ടു ആഴ്ചക്കകം നടത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ .നെല്ലിമൂട് സര്‍വീസ് സഹകരണ ബാങ്കിന്റെ പൊങ്ങില്‍ ശാഖാ മന്ദിരോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
    ദേശസാല്‍ക്കൃത ബാങ്കുകള്‍ സാധാരണക്കാരന് ഒരു പരിധിവരെ അപ്രാപ്യമാണ് , സാധാരണക്കാരന്റെ ചെറിയ  ആവശ്യങ്ങള്‍ നിറവേറ്റുന്നത് സഹകരണ ബാങ്കുകളാണ് .നാട്ടില്‍ നിന്നും സ്വീകരിക്കുന്ന നിക്ഷേപം നാടിന്റെയും, നാട്ടുകാരുടെയും വികസനത്തിനും നന്മക്കുമാണ് സഹകരണബാങ്കുകള്‍ വിനിയോഗിക്കുന്നത്.  ഇതാണ് കേരളബാങ്കിന്റെ രൂപീകരണത്തിന് പിന്നിലുള്ളതെന്നും മന്ത്രി പറഞ്ഞു.
    കെ. ആന്‍സലന്‍ എം.എല്‍.എ. കാഷ് കൗണ്ടറിന്റെ   ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ എം.എല്‍.എ കോലിയക്കോട് കൃഷ്ണന്‍ നായര്‍ ലോക്കര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് ജി.എല്‍. രാജഗോപാല്‍ അധ്യക്ഷനായ ചടങ്ങില്‍  വിവിധ രാഷ്ട്രീയ, സാംസ്‌കാരിക പ്രമുഖര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 652/2019)

 

date