ഉപതിരഞ്ഞെടുപ്പ്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ ഭരണ സ്ഥാപന വാര്‍ഡുകളുടെ/ ഡിവിഷനുകളുടെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിരഞ്ഞെടുപ്പ് ദിനമായ ജൂണ്‍ 27ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
പോളിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് ജൂണ്‍ 26 നും 27നും അവധിയായിരിക്കും.
പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ ഒന്ന് (കിടങ്ങൂര്‍) അഞ്ച് (എലിക്കുളം) ഡിവിഷനുകള്‍ തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് (മോര്‍കാട്), കരൂര്‍ ഗ്രാമപഞ്ചായത്തിലെ 2-ാം വാര്‍ഡ് (വലവൂര്‍ ഈസ്റ്റ്), മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് (ഇരുമാപ്ര), മണിമല ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് (പൂവത്തോലില്‍) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
വാര്‍ഡ് പരിധിക്ക് പുറത്ത് ജോലി
ചെയ്യുന്ന സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍, അംഗീകൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയിലെ ജീവനക്കാര്‍ക്കും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാല്‍ വോട്ട് ചെയ്യുന്നതിന് മേലധികാരികള്‍ പ്രത്യേക അനുമതി നല്‍കേണ്ടതാണ്.
ജൂണ്‍ 27ന് വൈകുന്നേരം അഞ്ചിന് മുമ്പുളള 48 മണിക്കൂറും വോട്ടെണ്ണെല്‍ ദിനമായ ജൂണ്‍ 28നും ഈ മേഖലകളില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുളള ഉദ്യോഗസ്ഥര്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലത്ത് ജൂണ്‍ 26ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഹാജരാകേണ്ടതാണ്.
- Log in to post comments