Skip to main content

കോട്ടയത്ത്  ഒളിമ്പിക് റണ്‍ 23ന്  

  അന്തര്‍ദേശീയ ഒളിമ്പിക് ദിനാഘോഷത്തിന്‍റെ ഭാഗമായി ജൂണ്‍ 23 ന് കോട്ടയത്ത് ഒളിമ്പിക് റണ്‍ നടത്തും. സംസ്ഥാന സര്‍ക്കാരും സ്പോര്‍ട്സ് കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ കായിക താരങ്ങളും കായിക പ്രേമികളും പങ്കെടുക്കും. 

രാവിലെ 8.30 ന്  പോലീസ് പരേഡ് ഗ്രൗണ്ടില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ  ഫ്ളാഗ് ഓഫ് ചെയ്യും.  മുന്‍ എം.എല്‍.എ  വി.എന്‍ വാസവന്‍,  ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു, ജില്ലാ പോലീസ് മേധാവി പി.എസ്. സാബു, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് അയ്മനം ബാബു എന്നിവര്‍ പങ്കുചേരും.                

 സ്കൂളുകളിലെയും കോളേജുകളിലെയും കായിക താരങ്ങളും പങ്കെടുക്കാന്‍ താത്പര്യമുളളവരും രാവിലെ എട്ടിന് പോലീസ് പരേഡ് ഗ്രൗണ്ടില്‍ എത്തിച്ചേരണം. 

date