Skip to main content

യോഗാ ദിനം ആചരിച്ചു

നെഹ്റു യുവകേന്ദ്ര ദേശീയ ആയുഷ് മന്ത്രാലയത്തിന്‍റെയും കോട്ടയം ബസേലിയോസ് കോളേജ് നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിന്‍റെയും സഹകരണത്തോടെ അന്തര്‍ദേശീയ യോഗാ ദിനാചരണം നടത്തി. ബസേലിയസ് കോളേജില്‍ സബ് കളക്ടര്‍ ഈഷ പ്രിയ ഉദ്ഘാടനം ചെയ്തു.
 

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സണ്ണി പാമ്പാടി മുഖ്യാതിഥിയായിരുന്നു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജാന്‍സി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആയുഷ്) ഡോ. സി. ജയശ്രീ, സ്പെഷ്യല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുമി ശ്രീകണ്ഠന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സാനി മേരി ബഞ്ചമിന്‍, നെഹ്റു യുവ കേന്ദ്ര  ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എച്ച്. സച്ചിന്‍ എന്നിവര്‍ പങ്കെടുത്തു. യോഗ പരിശീലനത്തിന് ഡോ. ടോംസ് എബ്രഹാം നേതൃത്വം നല്‍കി. 
 

ആയുഷ്ഗ്രാമം പദ്ധതിയും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി പള്ളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ക്ലിനിക്കല്‍  യോഗാ    ക്ലാസ്  നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ജുവല്‍ ജോസിന്‍റെ നേതൃത്വത്തില്‍ നടത്തിയ ക്ലാസില്‍ വിദ്യാര്‍ഥികളും കുടുംബശ്രീ, ജെ സി ഡി എസ് പ്രവര്‍ത്തകരും പങ്കെടുത്തു.
 

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സണ്ണി പാമ്പാടി ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റ്റി.റ്റി . ശശീന്ദ്രനാഥ് അധൃക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍  ലിസമ്മ ബേബി മുഖ്യ പ്രഭാഷണം നടത്തി. ആയുഷ്ഗ്രാമം സ്പെഷൃലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍  ഡോ. പ്രിയ ചന്ദ്രകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആയുഷ്ഗ്രാമം പദ്ധതിയുടെ യോഗാ ഡെമോണ്‍സ്ട്രേറ്റര്‍ ഡോ. ധന്യ, നോഡല്‍ ഓഫീസര്‍ ഡോ. എസ്. ആഷ തുടങ്ങിയവര്‍ പങ്കെടുത്തു.

date