Post Category
അന്താരാഷ്ട്ര യോഗദിനം ആചരിച്ചു
അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചു. സംസ്ഥാന ആയുഷ് വകുപ്പും ദേശീയ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. ആരോഗ്യ സംരക്ഷണത്തിനായി എല്ലാവരും യോഗ ശീലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാനസികവും ശാരീരികവുമായി ആരോഗ്യം നിലനിര്‍ത്താനും ജീവിതശൈലി രോഗങ്ങള്‍ ഇല്ലാതാക്കാനും യോഗ നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അധ്യക്ഷത വഹിച്ചു. ആയുര്‍വേദ ഡി.എം.ഒ ഡോ. സുശീല, ഹോമിയോ ഡി.എം.ഒ ഡോ. ഷീബാ ബീഗം, എന്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ. എ ഷിബുലാല്‍, എന്‍എഎം പ്രോഗ്രാം മാനേജര്‍ ഡോ. സുനിത, കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ വി.സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments