Skip to main content

സമൂഹ യോഗാ പരിശീലനവും യുവജന കണ്‍വെന്‍ഷനും സംഘടിപ്പിച്ചു

 
     അഞ്ചാമത് അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി ജില്ലാ നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ സമൂഹ യോഗാ പരിശീലനവും യുവജന കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളില്‍  നടന്ന യുവജന കണ്‍വെന്‍ഷന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. നെഹ്‌റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടര്‍ കെ.കുഞ്ഞഹമ്മദ് ചടങ്ങില്‍ അധ്യക്ഷനായി. സ്വച്ഛ് ഭാരത് സമ്മര്‍ ഇന്റേണ്‍ഷിപ്പ്  പരിപാടിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ യൂത്ത് ക്ലബുകള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിതരണം  ചെയ്തു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കൊളപ്പുറം നവകേരള സാംസ്‌ക്കാരിക വേദി, അമ്പലമാട് ഫെയ്മസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, വാണിയന്നൂര്‍ ഷൈന്‍  ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവയുടെ ഭാരവാഹികള്‍ പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി. ശിവാനന്ദ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് യോഗ ഇന്‍സ്ട്രക്ടര്‍  കെ മോഹന്‍ദാസ് യോഗ പരിശീലനത്തിന് നേതൃത്വം നല്‍കി. പരിശീലനത്തില്‍ വിവിധ യുവജന ക്ലബ്ബ് അംഗങ്ങളും വിവിധ കോളജുകളിലെ  നാഷനല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാരും പങ്കെടുത്തു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അയ്യപ്പന്‍, നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍മാരായ ടി. ഹസ്‌നത്ത്, കെ.കെ മുഹമ്മദ് റാഫി, കൃഷ്ണപ്രിയ, എന്‍.എസ്.എസ് വളണ്ടിയര്‍ മാളവിക നെഹ്‌റു യുവ കേന്ദ്ര അക്കൗണ്ടന്റ് പി അസ്മാബി, നാഷണല്‍ യൂത്ത് വളണ്ടിയര്‍ ടി.കെ അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ സംസാരിച്ചു.

 

date