ഡി/സിവില്‍ ട്രേഡില്‍ അഡ്മിഷന്‍ ആരംഭിച്ചു
പാണ്ടിക്കാട് ഗവ. ഐ.ടി.ഐ യില്‍ ഡി/സിവില്‍ ട്രേഡിന്റെ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത 10-ാം ക്ലാസ്സ് ജയം. താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 29 വൈകീട്ട് അഞ്ചിനകം ട്രെയിനിങ് സൂപ്രണ്ട് & പ്രിന്‍സിപ്പലിന് അപേക്ഷ നല്‍ണം. പ്ലസ്ടു വിജയികള്‍ക്ക് 20 മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുമെന്നതിനാല്‍ അപേക്ഷകര്‍ പ്ലസ്ടു സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപെടുത്തിയ പകര്‍പ്പ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. തിരഞ്ഞെടുക്കുന്നവര്‍ക്ക് സൗജന്യ പരിശീലനം, പുസ്തകങ്ങള്‍, ഉച്ച ഭക്ഷണം, പോഷകാഹാരം, യൂണിഫോം, പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ലംപ്‌സം ഗ്രാന്റ്, പ്രതിമാസ സ്റ്റൈപ്പന്റ്, അഡ്മിഷന്‍ ഫീസ്, പരീക്ഷ ഫീസ് തുടങ്ങിയവ ലഭിക്കും. അപേക്ഷാ ഫോം, പ്രോസ്‌പെക്ടസ് എന്നിവക്ക് ഐ.ടി.ഐ ഓഫീസിലോ ംംം.ശശേുമിറശസസമറ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലോ സന്ദര്‍ശിക്കണം. ഫോണ്‍-0483-2780895, 9037831245.
- Log in to post comments