Skip to main content

ആയൂര്‍വേദ കോളജില്‍ കരാര്‍ നിയമനം

 

    തിരുവനന്തപുരം സര്‍ക്കാര്‍ ആയൂര്‍വേദ കോളജില്‍ രസശാസ്ത്ര ഭൈഷാജ്യ കല്‍പ്പന വകുപ്പില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് ഇന്റര്‍വ്യൂ നടത്തുന്നു. ജൂണ്‍ 28ന് രാവിലെ 11ന് ആയൂര്‍വേദ കോളജ് പ്രിന്‍സിപ്പാളിന്റെ ഓഫിസിലാണ് ഇന്റര്‍വ്യൂ. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റയും സഹിതം 28ന് രാവിലെ 10.30ന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
(പി.ആര്‍.പി. 672/2019)

 

date