Post Category
യോഗാ ദിനം ആചരിച്ചു
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ ഹോമിയോ ആശുപത്രി ആയുഷ്മാന്‍ ഭവഃ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യോഗാ ദിനം ആചരിച്ചു. ആശുപത്രിയിലെ യോഗാ ഹാളില്‍ നടന്ന പരിപാടി ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. കെ. ജമുന ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോ) ഡോ. സി.എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം.എന്‍. വിജയാംബിക, ആശുപത്രി സൂപ്രണ്ട് ഡോ. നിഷ വി. രാജ്, ആയുഷ്മാന്‍ ഭവഃ കണ്‍വീനര്‍ ഡോ. ജ്യോതി സായി, ഡോ. ഷാജിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. നാച്ചറോപ്പതി ഭക്ഷണരീതി, ഇഷക്രിയ, ഉപയോഗ, യോഗയും ആരോഗ്യവും എന്നീ വിഷയങ്ങളില്‍ ഏകദിന ശില്‍പ്പശാലയും സംഘടിപ്പിച്ചിരുന്നു.
(പി.ആര്‍.പി. 673/2019)
date
- Log in to post comments