Post Category
തീയതി നീട്ടി
അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികൾക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന സമാശ്വാസ ധനസഹായം ബാങ്ക് വഴി നൽകുന്നതിന് തൊഴിലാളികളുടെ ബാങ്ക് വിവരങ്ങൾ ശേഖരിക്കുന്നതിനുളള അവസാന തീയതി ജൂലൈ 5 വരെ നീട്ടി. രേഖകൾ ക്ഷേമനിധി ബോർഡിന്റെ കായംകുളം, ഭരണിക്കാവ്, ചവറ, ഇരിങ്ങാലക്കുട എന്നീ ഇൻസ്‌പെക്ടർ ഓഫീസുകളിൽ ജൂലൈ 5 വൈകിട്ട് 4 മണി വരെ സ്വീകരിക്കും. രേഖകൾ നൽകാത്ത അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ എല്ലാ തൊഴിലാളികളും ക്ഷേമനിധി കാർഡ്, ആധാർകാർഡ്, ബാങ്ക്പാസ്സ് ബുക്ക് എന്നിവയുടെ പകർപ്പ് ഫോൺ നമ്പർ എന്നിവ ജൂലൈ 5 വൈകിട്ട് 4 മണിയ്ക്ക് മുൻപായി ബന്ധപ്പെട്ട ഇൻസ്‌പെക്ടർ ഓഫീസുകളിൽ നൽകണം. രേഖകൾ നൽകുന്ന തൊഴിലാളികൾക്ക് മാത്രമേ ഭാവിയിൽ സമാശ്വാസ ധനസഹായങ്ങൾ ലഭിക്കുകയുള്ളുയെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
date
- Log in to post comments