Skip to main content

സൗജന്യ പരിശീലനം തുടങ്ങി

മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കായി തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പ്ലേസ്‌മെന്റ് വിഭാഗം സംഘടിപ്പിക്കുന്ന 20 ദിവസത്തെ സൗജന്യ മത്സരപരീക്ഷ പരിശീലനം ഡെപ്യൂട്ടി മേയർ റാഫി ജോസ് ഉദ്ഘാടനം ചെയ്തു. വാർഡംഗം കെ മഹേഷ് അദ്ധ്യക്ഷത വഹിച്ചു. എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ പി എൻ സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തി. എറണാകുളം സബ് റീജ്യണൽ എംപ്ലോയ്‌മെന്റ് ഓഫീസർ സി ജി സാബു, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ (ഐസി) ശശികുമാർ, എംപ്ലോയ്‌മെന്റ് ഓഫീസർ (വിജി) വി എം ഹംസ തുടങ്ങിയവർ പങ്കെടുത്തു. ഭിന്നശേഷിക്കാരായ 30 ഉദ്യോഗാർത്ഥികൾ ക്ലാസ്സിൽ പങ്കെടുത്തു.

date