Skip to main content

ദ്വിദിന ഞാറ്റുവേല ചന്ത ഇന്ന് മുതൽ 

'മണ്ണുമുതൽ മാർക്കറ്റ് വരെ കർഷകനൊപ്പം' എന്ന സന്ദേശവുമായി വലപ്പാട് പഞ്ചായത്തിന്റെ ദ്വിദിന ദിന ഞാറ്റുവേല ചന്ത ഇന്ന് (ജൂൺ 26) ആരംഭിക്കും. പഞ്ചായത്തിനൊപ്പം കൃഷിഭവൻ, കുടുംബശ്രീ, വലപ്പാട് -കരയാവട്ടം -എടമുട്ടം സർവീസ് സഹകരണ ബാങ്കുകൾ, മർച്ചന്റ്സ് അസോസിയേഷൻ എന്നിവ സംയുക്തമായാണ് ഞാറ്റുവേല ചന്ത സംഘടിപ്പിക്കുന്നത്. വലപ്പാട് ചന്തപ്പടിയിൽ രാവിലെ 10.30 ന് കോർപറേഷൻ മേയർ അജിത വിജയൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഇ കെ തോമസ് മാസ്റ്ററുടെ അധ്യക്ഷത വഹിക്കും സിനിമാതാരം ജയരാജ് വാര്യർ മുഖ്യതിഥിയാകും.അത്യപൂർവ്വങ്ങളായ വിവിധയിനം ഔഷധ ഫലവൃക്ഷലതാദികളുടെയും, പച്ചക്കറി തൈകൾ, വിത്തുകൾ, പക്ഷി മൃഗാദി അലങ്കാര മൽസ്യങ്ങൾ, എന്നിവയുടെ വില്പനയും പ്രദർശനവും ഞാറ്റുവേല ചന്തയിലുണ്ട്. കൂടാതെ ഞാറ്റുവേലയും അനുബന്ധ കൃഷിയും, ലഹരിവിരുദ്ധ സെമിനാർ ക്ഷീരവികസനം, മഴക്കാല രോഗപ്രതിരോധം ആയുർവേദത്തിൽ മണ്ണും കർഷകനും എന്നീ വിഷയങ്ങളെ അധികരിച്ചു സെമിനാറുകൾ പായസമേള, പാചകമത്സരം, വിദ്യാർത്ഥികൾക്കായി കാർഷിക ക്വിസ്, പഞ്ചായത്ത് അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷത്തെ മികച്ച കർഷകരെ ആദരിക്കൽ, കലാവിരുന്ന് എന്നിവ ഞാറ്റുവേല ചന്തയോടനുബന്ധിച്ചു നടക്കും.

date