Skip to main content

ഏകദിന ശില്‍പശാല  നാളെ 

 ജില്ലയുടെ സമഗ്ര വികസനത്തിനായി രൂപം കൊടുത്ത കാസര്‍കോട് വികസന പാക്കേജില്‍ പദ്ധതികളുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഏകദിന ശില്‍പശാല  നാളെ (27 രാവിലെ പത്തിന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ഏകദിന ശില്‍പശാല ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ഉദ്ഘാടനം ചെയ്യും. ശില്‍പശാല ദേശീയതലത്തിലെ വിദഗ്ദ്ധര്‍ കൈകാര്യം ചെയ്യും. കാസര്‍കോട് വികസന പാക്കേജ് പദ്ധതികളുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ ശില്പശാലയില്‍ പങ്കെടുക്കും.                           

 

date