Post Category
വഴിതെറ്റുന്ന ഒരേ ഒരു മൃഗം ഇന്ന് മനുഷ്യന് മാത്രമാണ് : ഡോ അംബികാസുതന്‍ മാങ്ങാട്
വര്‍ത്തമാനകാല സാഹചര്യത്തില്‍ വഴിതെറ്റുന്ന ഒരേ ഒരു മൃഗം ഇന്ന് മനുഷ്യന് മാത്രമാണെന്ന് ഡോ അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. ഭൂമിയിലുള്ള മറ്റെല്ലാ ജീവികളും പ്രകൃത്യാലുള്ള ജീവിത രീതി പിന്തുടരുമ്പോള് മനുഷ്യന് പ്രകൃതിയെ മനസിലാക്കാതെയാണ് ജീവിതം നയിക്കുന്നത്. അതിന്റെ പ്രത്യാഘാതങ്ങള്‍ നമ്മള് അനുഭവിച്ചു വരികയാണെന്നും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കാലങ്ങള്‍ക്കു മുന്‍പേ എഴുത്തുകാര്‍ പ്രവചിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സീനിയര്‍ അസിസ്റ്റന്റ് ആന്റണി പി വി അധ്യക്ഷത വഹിച്ചു. സി. ഓമന,സി.രത്നാകരന്,പി.ടി.എ പ്രസിഡന്റ് ധന്യ മനോജ്, ടി.പി സോമശേഖരന്‍, കൗസിയ കെ.കെ,ഉമേശന്.എം എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments