Post Category
സീറ്റ് ഒഴിവ്
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ തിരുവനന്തപുരം ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ. സ്‌കൂളില്‍ ഒന്ന്, ഒമ്പത്, പ്ലസ് വണ്‍ (സയന്‍സ്) ക്ലാസുകളില്‍ പട്ടികവര്‍ഗക്കാരായ വിദ്യാര്‍ഥികള്‍ക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്കാണു പ്രവേശനത്തിനു യോഗ്യത. പി.വി.ടി.ജി. വിഭാഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല. താത്പര്യമുള്ളവര്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണമെന്ന് മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472 2846631.
(പി.ആര്‍.പി. 681/2019)
date
- Log in to post comments