Skip to main content

അക്ഷയ സംരംഭകര്‍ക്ക് ടാബ്‌ലറ്റ് വിതരണം

 

    ആധാര്‍ ഓപ്പറേറ്റര്‍ പരീക്ഷ പാസായ അക്ഷയ സംരംഭകര്‍ക്കു സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ടാബ്‌ലറ്റിന്റെ വിതരണം ഇന്ന് (ജൂണ്‍ 26) സഹകരണം - ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. വഴുതക്കാട് വനംവകുപ്പ് ഓഫിസ് കോംപൗണ്ടിലെ വനശ്രീ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ക്ക്് ആധാര്‍ മെഷീന്‍ ഉപയോഗിക്കാതെ ആധാര്‍ എടുക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടാബ്‌ലറ്റ് വിതരണം. ജില്ലയില്‍ 216 അക്ഷയ സംരംഭകര്‍ക്കാണ് ടാബ് ലഭ്യമാക്കുന്നത്. സംസ്ഥാനമാകെ 2800 ടാബുകളാണ് വിതരണം ചെയ്യുന്നത്.
(പി.ആര്‍.പി. 683/2019)

 

date