Skip to main content

ലഹരി വിരുദ്ധ പ്രചരണ പ്രവര്‍ത്തനങ്ങള്‍ പൊതു സമൂഹം ഏറ്റെടുക്കണമെന്ന് ജില്ലാ കലക്ടര്‍

    വിദ്യാഭ്യാസ സ്ഥാപനങ്ങളെയും യുവാക്കളെയും കേന്ദ്രീകരിച്ച്  ലഹരി മാഫിയകള്‍ സജീവമാകുന്ന സഹചര്യത്തില്‍ ലഹരി വിരുദ്ധ പ്രചരണ പ്രവര്‍ത്തനങ്ങള്‍ പൊതു സമൂഹം ഏറ്റെടുക്കണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ വകുപ്പുകള്‍ക്കോ മാത്രം നേരിടാവുന്ന ഒരു പ്രശ്‌നത്തിനപ്പുറത്തേക്ക് കാര്യങ്ങള്‍ വളര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര മയക്കു മരുന്നു വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.
പരിപാടിയോടനുബന്ധിച്ച് വിവിധ കോളേജുകളില്‍നിന്നും സ്‌കൂളുകളില്‍ നിന്നുമുള്ള കുട്ടികള്‍ മലപ്പുറം ടൗണില്‍ ലഹരി വിരുദ്ധ മനുഷ്യ ചങ്ങല തീര്‍ത്തു. ബിജേഷ് ചേളാരിയുടെ ഒരു നുറുങ്ങ് രസം എന്ന പരിപാടിയും ഉണ്ടായിരുന്നു.
മലപ്പുറം ടൗണ്‍ ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിച്ചു.  കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഡ്യ ചെയര്‍മാന്‍ ഫാദര്‍. ഡേവിസ് ചിറമേല്‍ മുഖ്യപ്രഭാഷണം നടത്തി.  ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ കെ. സജി, ഹയര്‍ സെക്കന്‍ഡറി റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സ്‌നേഹലത, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി. കൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അയ്യപ്പന്‍, എന്‍.എഎം.കെ ഫൗണ്ടേഷന്‍ ചെയര്‍മാന്‍  എന്‍. എ മുഹമ്മദ് കുട്ടി, എന്‍.എസ്.എസ് കോളേജ് വിഭാഗം ജില്ലാ കോര്‍ഡിനേറ്റര്‍ സമീറ, എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി വിഭാഗം ജില്ലാ കോര്‍ഡിനേറ്റര്‍ സുരേഷ് ബത്തേരി, വിമുക്ത് മിഷന്‍ അസി. ലെയ്‌സണ്‍ ഓഫീസര്‍ ബി. ഹരികുമാര്‍, വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ കെ.ആര്‍. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.  

 

date