Post Category
മാജികിലൂടെ ലഹരിയുടെ ചതിക്കുഴികള്‍ പകര്‍ന്ന് നല്‍കി ചൈല്‍ഡ് ലൈന്‍
ലോക ലഹരിവിരുദ്ധ ദിനത്തില്‍ മലപ്പുറം ചൈല്‍ഡ്ലൈന്റെ ബോധവത്കരണ പരിപാടി ശ്രദ്ധേയമായി. ലഹരിയുടെ ചതിക്കുഴികളെ കുറിച്ചും രക്ഷനേടുന്നതിനെ കുറിച്ചുമെല്ലാം അറിവ് നല്‍കുന്നതായിരുന്നു പരിപാടി. ലഹരിയുടെ ആരോഗ്യ, സാമൂഹിക, സാമ്പത്തിക, മാനസിക പ്രശ്നങ്ങളും മാജികിലൂടെ മജീഷ്യന്‍ മലയില്‍ ഹംസ വിദ്യാര്‍ഥികള്‍ക്ക് വിശദീകരിച്ച് നല്‍കി.
മലപ്പുറം എംഎംഇടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ഹാരിസ് പഞ്ചിളി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ ഉസ്മാന്‍ മേനാട്ടില്‍ അധ്യക്ഷത വഹിച്ചു, ചൈല്‍ഡ്ലൈന്‍ ജില്ല കോഡിനേറ്റര്‍ സിപി സലീം, കൗണ്‍സിലര്‍ മുഹ്സിന്‍ പരി, അധ്യാപകരായ അബ്ദുല്‍ മജീദ്, അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments