പ്രതിരോധ കുത്തിവെയ്പ്പുകളുടെ പ്രാധാന്യം വിളിച്ചോതി കുറ്റബോധത്തിന്റെ കണ്ണീര്‍
പ്രതിരോധ കുത്തിവെയ്പ്പുകളുടെ പ്രാധാന്യം പൊതുജനങ്ങളിലേ ക്കെത്തിക്കുന്നതിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസും ആരോഗ്യ കേരളവും സംയുക്തമായി പുറത്തിറക്കിയ ഹ്രസ്വചിത്രം കുറ്റബോധത്തിന്റെ കണ്ണീര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. പ്രതിരോധ കുത്തിവെയ്പ്പുകളുടെ പ്രാധാന്യം മനസ്സിലാക്കുന്നതോടൊപ്പം കുത്തിവെയ്പ്പ് കുട്ടികളുടെ ജ•ാവകാശമാണെന്ന സന്ദേശവും പൊതു ജനങ്ങളിലെത്തിക്കുന്നതാണ് ചിത്രത്തിന്റെ ഉ്ള്ളടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ രംഗത്ത് സംസ്ഥാനാടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനം കൈവരിച്ച ജില്ലയുടെ നേട്ടങ്ങളെ അദ്ദേഹം ചടങ്ങില്‍ പ്രകീര്‍ത്തിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ സക്കീന മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ഷിബുലാല്‍ വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു. ചിത്രത്തിലെ അഭിനേതാക്കളെ ചടങ്ങില്‍ ആദരിച്ചു.
വേങ്ങര സി എച്ച് സി യിലെ വിനോദ് പൂക്കൊളത്തൂരാണ് ചിത്രത്തിന്റെ ആശയവും സംവിധാനവും നിര്‍വഹിച്ചത്. മഞ്ചേരി ഷൂട്ട് ഫോര്‍ യുവിലെ പ്രവീണ്‍ മോഹനാണ് ഛായാഗ്രഹണവും ചിത്ര സംയോജനവും നിര്‍വ്വഹിച്ചത്. ജി യു പി എസ് മഞ്ചേരിയിലെ ആകാശാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്. മഞ്ചേരി നസ്രത് സ്‌കൂളിലെ ധ്യാന്റെനി, സി എച്ച് എം എസ് പൂക്കൊളത്തൂരിലെ സൂര്യനാഥ്, മഞ്ചേരി ചി•യ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മുതിര്‍ന്ന കഥാപാത്രങ്ങളായി മഞ്ചേരി സ്റ്റാറ്റിസ്റ്റിക്സിലെ ശ്രീകല, നിലമ്പൂര്‍ സര്‍ക്കാര്‍ മൊബൈല്‍ ഡിസ്പന്‍സറിയിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. അശ്വതിസോമന്‍ എന്നിവരും അഭിനയിച്ചു.
- Log in to post comments