ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ അപേക്ഷിക്കാം
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഷോര്‍ട് ഫിലിം ഫെസ്റ്റിവലിലേക്ക് 18 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്ന് എന്‍ട്രികള്‍ ക്ഷണിച്ചു. സ്ത്രീ ശാക്തീകരണം, വികസനം, പൊതു വിഭാഗം (പരിസ്ഥിതി സംരക്ഷണം, ബോധവല്‍ക്കരം മുതലായവ) എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടത്തുക. ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് യഥാക്രമം 50000 രൂപ, 25000 രൂപ, 15000 രൂപ ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. സൃഷ്ടികള്‍ക്ക് ഒരു മിനിറ്റ് മുതല്‍ അഞ്ച് മിനിറ്റ് വരെ ദൈര്‍ഘ്യമാകാം. ചിത്രങ്ങള്‍ ജൂലൈ ഒന്നു മുതല്‍ 31 വരെ www .ksywb .kerala .gov .in എന്ന വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാം. പ്രദര്‍ശിപ്പിച്ച ഫിലിമുകള്‍ സ്വീകരിക്കുന്നതല്ല. ഡയറക്ടറുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ഇ മെയില്‍, വയസു തെളിയിക്കുന്ന രേഖ, ഡയറക്ടറുടെ ഫോട്ടോ, ഫിലിമിന്റെ സ്റ്റില്‍ ഫിലിമുകള്‍ എന്നിവ വീഡിയോയോടൊപ്പം അനുബന്ധമായി സമര്‍പ്പിക്കണം. ഫോണ്‍ 04832730120.
- Log in to post comments