Post Category
ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.
മലപ്പുറം ഗവ. കോളേജില്‍ കൊമേഴ്‌സ്, എക്കണോമിക്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ജൂലൈ ഒന്നിന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് പ്രിന്‍സിപ്പല്‍ മുമ്പാകെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും സഹിതം ഹാജരാകേണ്ടതാണ്. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മാത്രമേ നെറ്റ് ഇല്ലാത്തവരെയും പരിഗണിക്കുകയുള്ളൂ എന്നും അറിയിക്കുന്നു.
date
- Log in to post comments