Skip to main content

ലൈസന്‍സുകള്‍ വിതരണം ചെയ്ത് തുടങ്ങി

 

സാരഥി സോഫ്റ്റ്വേര്‍ മുഖേനെ ജൂണ്‍ 18 വരെ എടുത്ത ലൈസന്‍സുകള്‍ വിതരണം ചെയ്ത് തുടങ്ങി. ഇതുവരെ 1754 എണ്ണം ഉടമകള്‍ക്ക് നല്‍കി. ബാക്കിയുള്ള 1157 എണ്ണം തയ്യാറായിട്ടുണ്ട്. ബുധന്‍ ഒഴികെയുള്ള ദിവസങ്ങളില്‍ വൈകീട്ട് 3.30ന് ശേഷം ലൈസന്‍സ് ലഭിക്കും. മെയ് 25 വരെ വാഹനിലൂടെ രജിസ്റ്റര്‍ ചെയ്ത് അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകളുടെ വിവരം ഡീലര്‍ മുഖേനെ ബന്ധിപ്പിച്ച വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് രാവിലെ 11 മുതല്‍ വൈകീട്ട് നാല് വരെയും ലഭിക്കുമെന്ന് റീജനല്‍ ട്രാന്‍സ്പോര്‍ട് ഓഫീസര്‍ അറിയിച്ചു.

 

date