Skip to main content

വിദേശത്ത് പോകാനാഗ്രഹിക്കുന്നവര്‍ക്ക് പരിശീലനം 29ന്

 
       കേന്ദ്ര വിദേശകാര്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം, വിദേശതൊഴില്‍ അന്വേഷകരെയും പുതുതായി കുടിയേറ്റത്തിന് തയ്യറാടെക്കുന്നവരെയും ബോധവല്‍ക്കരിക്കുന്നതിന് വേണ്ടി ഈ സാമ്പത്തിക വര്‍ഷം നോര്‍ക്ക റൂട്ട്സ് പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിക്കുന്നു. വിദേശ ഗാര്‍ഹികമേഖലയില്‍ തൊഴിലെടുക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്റെ ആദ്യപരിപാടി ജൂണ്‍ 29 ന് മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നടത്തുമെന്ന് നോര്‍ക്ക റൂട്ട്സ്  ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍  അറിയിച്ചു.
 പ്രസ്തുതമേഖലയില്‍ തൊഴിലെടുക്കുന്നതിന് താത്പര്യമുള്ള 30-നും 50 -നും   മിടക്കുള്ള വനിതകള്‍ക്ക് പങ്കെടുക്കാം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കുവൈറ്റിലെ ഗാര്‍ഹിക മേഖലയിലേക്ക്  സ്പോര്‍ട്ട് രജിസ്ടേഷന്‍ ഉണ്ടായിരിക്കും. താല്‍പര്യമുള്ളവര്‍ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്,ഫുള്‍സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം എത്തിചേരണം. വിദേശ തൊഴില്‍ അവസരങ്ങള്‍, പൊതുനിയമ വ്യവസ്ഥകള്‍, വിദേശ സംസ്‌കാരം, ജീവിത രീതികള്‍ തൊഴില്‍ നിയമങ്ങള്‍,വിസസ്റ്റാമ്പിംഗ്, ഇമിഗ്രേഷന്‍ നടപടികള്‍, കസ്റ്റംസ് ക്ളീയറന്‍സ്, സാമ്പത്തിക സാക്ഷരത എന്നിവയെക്കുറിച്ച്  വിദഗ്ധര്‍ ക്ളാസുകള്‍ കൈകാര്യം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സിന്റെ ടോള്‍ഫ്രീ -1800 425 3939-(ഇന്‍ഡ്യയില്‍ നിന്നും)  നമ്പരില്‍ ലഭിക്കും.

 

date