Skip to main content

ജില്ലാതല വ്യവസായ സംഗമം

അസാപിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ ഒന്നിന് വ്യവസായ സംഗമം നടത്തുന്നു. വൈകീട്ട് മൂന്നിന്  കോട്ടക്കുന്ന് ഡിടിപിസി ഹാളില്‍ ജില്ലാകളക്ടറുടെ അധ്യക്ഷതയിലാണ് സംഗമം നടത്തുന്നത്. ജില്ലയിലെ വ്യവസായ സ്ഥാപനമേധാവികള്‍ക്കും വ്യവസായ പ്രമുഖര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം.
സംസ്ഥാനത്തെ ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും എന്‍ജിനിയറിങ് -പോളിടെക്‌നിക് വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ തൊഴില്‍ മേഖലകളില്‍ വൈദഗ്ദ്ധ്യം നല്‍കുന്നതിനുമായി അസാപ്ആരംഭിച്ച ഇന്റേണ്‍ഷിപ്പ് പദ്ധതിയുമായി ബന്ധപെട്ടാണ് വ്യവസായ സംഗമം. ഇന്റേണ്‍ഷിപ്പ് പദ്ധതിയും അനുബന്ധ സേവനങ്ങളും ഏകോപിപ്പിക്കുന്നതിന് ഇന്റേണ്‍ഷിപ്പിന് അവസരമുള്ള വ്യവസായ ശാലകള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാം ഫോണ്‍ 7012859143,9495999682,9495999675

 

date