Post Category
ഭിന്നശേഷിക്കാര്‍ക്ക് ട്രൈസ്‌കൂട്ടര്‍ വിതരണം ചെയ്തു
പാറശാല ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് ട്രൈസ്‌കൂട്ടര്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ ഈ വര്‍ഷത്തെ പദ്ധതിയിപ്പെടുത്തിയാണ് ട്രൈസ്‌കൂട്ടര്‍ വിതരണം നടന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍. സലൂജ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ആര്യദേവന്‍ അധ്യക്ഷത വഹിച്ചു. 11 പേര്‍ക്ക് പദ്ധതിപ്രകാരം ട്രൈസ്‌കൂട്ടര്‍ ലഭിച്ചു. 7.9 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. മോഹന്‍ദാസ്, പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.രാജേന്ദ്രന്‍, ശിശുവികസന പ്രോജക്ട് ഓഫിസര്‍ രമണി റോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 705/2019)
date
- Log in to post comments