Skip to main content

കിളിമാനൂരില്‍ ലൈഫ് ഭവന സമുച്ചയം: നിര്‍മ്മാണോദ്ഘാടനം ഇന്ന്(ജൂലൈ 10)

 

    പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭൂരഹിതര്‍ക്ക് വീട് എന്ന സ്വപ്നം പൂവണിയുന്നു. കിളിമാനൂരിലെ ബ്ലോക്ക് പഞ്ചായത്തിന്റെ ബഹുവര്‍ഷ പദ്ധതിയായ 'ലൈഫ് ഭവനസമുച്ചയം' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബഹുനില കെട്ടിടം പണിയുന്നത്. ബ്ലോക്ക് പരിധിയിലുള്ള എട്ടു ഗ്രാമപഞ്ചായത്തുകളിലെയും ഭൂരഹിതരായ പട്ടികജാതി വിഭാഗക്കാര്‍ ഗുണഭോക്താക്കളാകും.

    കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനവും നിര്‍മ്മാണോദ്ഘാടനവും ഇന്ന് (ജൂലൈ 10) വൈകുന്നേരം നാലിന് പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ നിര്‍വഹിക്കും. പഴയകുന്നുമ്മേല്‍ വിളയ്ക്കാട്ടുകോണത്ത് നടക്കുന്ന ചടങ്ങില്‍ അടൂര്‍ പ്രകാശ് എം.പി, എം.എല്‍.എമാരായ ബി. സത്യന്‍, വി ജോയ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
(പി.ആര്‍.പി. 718/2019)

 

date