കിഴുവിലം യു. പി. എസില്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം
ചിറയിന്‍കീഴ് മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വിദ്യാഭ്യാസമേഖലയിലെ സമഗ്ര വികസന പ്രവര്‍ത്തങ്ങളുടെ ഭാഗമായി കിഴുവിലം ഗവ. യു.പി സ്‌കൂളില്‍ ഒരു കോടി രൂപ ചെലവിട്ടു നിര്‍മിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഡെപ്യൂട്ടിസ്പീക്കര്‍ വി. ശശി നിര്‍വഹിച്ചു. നവകേരള മിഷന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശാക്തീകരിക്കാനും പഠന നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്താനും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സാധിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് എ. അന്‍സാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി. ഗോപകുമാര്‍ സ്വാഗതം പറഞ്ഞു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ സുഭാഷ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ശ്രീകണ്ഠന്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സുനിത, തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 719/2019)
- Log in to post comments