ഹോമിയോ മൊബൈല്‍ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി
ഹോമിയോപ്പതി വകുപ്പ് പട്ടികവര്‍ഗ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി മൊബൈല്‍ യൂണിറ്റ് ആരംഭിച്ചു. വിതുര മേഖലാ പ്രവര്‍ത്തന ഉദ്ഘാടനം എസ്. ശബരീനാഥന്‍ എം.എല്‍.എ ആര്യനാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു. തുടര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ്, ബോധവല്‍ക്കരണ ക്ലാസ് എന്നിവയും സംഘടിപ്പിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിത, ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാമിലാബീഗം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. സി.എസ്. പ്രദീപ്, ജെ. വേലപ്പന്‍, പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹോമിയോപ്പതി വകുപ്പിന്റെ ദ്രുതകര്‍മ സാംക്രമികരോഗനിയന്ത്രണ സെല്‍ (റീച്ച്) ന്റെ ആഭിമുഖ്യത്തിലാണ് ബ്ലോക്ക് തലത്തില്‍ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. സി.എസ്. പ്രദീപ് അറിയിച്ചു.
(പി.ആര്‍.പി. 722/2019)
- Log in to post comments