ഗൃഹചൈതന്യം പദ്ധതി: മൂന്നാംഘട്ട ഉദ്ഘാടനം ഇന്ന് (ജൂലൈ 10)
സംസ്ഥാന ഔഷധസസ്യ ബോര്‍ഡും ആയുഷ് വകുപ്പും ചേര്‍ന്ന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് നടപ്പാക്കി വരുന്ന ഗൃഹചൈതന്യം പദ്ധതിയുടെ മൂന്നാംഘട്ട ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂലൈ 10) രാവിലെ 10 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിര്‍വഹിക്കും. നിര്‍വഹണ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രാരംഭഘട്ടത്തില്‍ കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലും തുടര്‍ന്ന് രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ എട്ട് ബ്ലോക്കുകള്‍, 51 ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കിയ പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ചിറയിന്‍കീഴ്, വര്‍ക്കല, കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന 21 ഗ്രാമപഞ്ചായത്തുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് എന്‍.ആര്‍.ഇ.ജി.എസ്. ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
(പി.ആര്‍.പി. 723/2019)
- Log in to post comments