Post Category
നിയമസഭ പരിസ്ഥിതി സമിതി സിറ്റിംഗ് 26ന്
കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി സിറ്റിംഗ് ഈ മാസം 26ന് രാവിലെ 10ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലയിലെ വിവിധ പരിസ്ഥിതി മലിനീകരണ പ്രശ്നങ്ങള്‍ സംബന്ധിച്ച് സമിതിയുടെ പരിഗണനയിലുള്ള നിവേദനങ്ങളില്‍ ബന്ധപ്പെട്ട് വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തും. പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും നിവേദനങ്ങള്‍ സ്വീകരിക്കും. തുടര്‍ന്ന് കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂര്‍ എന്നിവടങ്ങളില്‍ മുല്ലക്കര രത്നാകരന് ചെയര്‍മാനായ സമിതി സന്ദര്‍ശനം നടത്തും.
date
- Log in to post comments